ആമുഖം
കഴിഞ്ഞ കുറെ നാളുകളായി ഈ മോഹം മനസ്സില്‍ തോന്നിയിട്ട് ...രണ്ടു - മൂന്നു ഭാഷകള്‍ വലിയ തരക്കേടില്ലാതെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ തോന്നി, മലയാളത്തിന്നായി ഒരേട് വേണമെന്ന്... ആ തോന്നല്‍ ശക്തമായപ്പോള്‍ ഈ താള്‍ രൂപമെടുത്തു... കഴിഞ്ഞ കുറെ ദിവസങ്ങളായി കിട്ടാതിരുന്ന ഒഴിവു വേള ഇതിനായി ഉടന്‍ വിനിയോഗിച്ചു.
മലയാളത്തിന്റെ മാധുര്യം അതുല്യമാണ്. മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്തു വളര്‍ന്ന ഒരു തനി മലയാളി എന്ന നിലയില്‍ ഈ എളിയ സംരംഭം മഹത്തായ ഈ ഭാഷയോടുള്ള ഒരു ആദര സൂചകവും ആണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു...
മലയാളത്തിന്റെ മാധുര്യം അതുല്യമാണ്. മാതൃഭാഷയെ നെഞ്ചോടു ചേര്‍ത്തു വളര്‍ന്ന ഒരു തനി മലയാളി എന്ന നിലയില്‍ ഈ എളിയ സംരംഭം മഹത്തായ ഈ ഭാഷയോടുള്ള ഒരു ആദര സൂചകവും ആണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു...
സാഹിത്യ ലോകത്തിന്റെ പടി വാതിലില്‍ എത്തി നോക്കി പകച്ചു നില്‍ക്കുന്ന എനിയ്ക്കുള്ള യോഗ്യത മലയാള മണ്ണില്‍ പിറന്നുവെന്നും ആ മധുര ഭാഷ അല്പമെങ്കിലും നുകരുവാന്‍ കഴിഞ്ഞുവെന്നതും മാത്രമാണ് ... ഇവിടെ കുറിയ്ക്കുന്ന ഓരോ അക്ഷരങ്ങളും ഒരു സാധനയായ് ഞാന്‍ കൈരളിയാം അമ്മയ്ക്ക് സമര്‍പ്പിയ്ക്കട്ടെ!
എന്റെ ഈ കൊച്ചു യാത്രയില്‍ എന്നെ പിന്താങ്ങിയ എല്ലാവര്‍ക്കും ഏറെ നന്ദി! തുടര്‍ന്നും എന്റെയീ യാത്രയില്‍ നിങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എനിയ്ക്ക് തുണയേകുമെന്നു വിശ്വസിച്ചു ഞാന്‍ ഈ യാത്ര തുടരട്ടെ...
Comments
Take your favourite dive, or freestyle swimming,
Row around the horizons, and then you will know;
How a child can smile so open heartedly
അതെ, മലയാളത്തിന്റെ മാധുര്യം അതുല്യമാണ്..പലരും തിരിച്ചറിയാതെ പോകുന്നതും ആ മാധുര്യമാണ്....
ഇങ്ങനെയുള്ള വാചകങ്ങൾ വായിക്കാൻ കഴിയുന്നത് സന്തോഷമുള്ള കാര്യമാണ്...
നല്ലെഴുത്തുകൾക്ക് ആശംസകൾ...
കമന്റ് ബോക്സ് ഒഴിവാക്കാന്‍ നോക്കാം :-)
ഹൃദയ താളം , നിലക്കാത്ത
മഴ പൊലെ എന്നുമെന്നും പെയ്തു നിറയട്ടെ ....
ചുക്കില്ലാതെ കഷായമോ.......!!!!!!!!!
വേര്‍ഡ് വെരിഫികേഷന്‍ എന്ന് ബൂര്‍ഷ്വായെയാണ്.
(കമന്റ് ബോക്സ് ആണു കുഞ്ഞേ ഒരു ബ്ലോഗറുടെ ആമാശയം
അത് നീ ഒരിക്കലും മറക്കരുത്)
ആശംസകളോടെ..പുലരി
മംഗളങ്ങള്‍
ആശംസകള്‍...:)