ഉണ്ണിയ്ക്കായ്ഉണ്ണീ നീയുണര്‍ന്നീടുക വേഗമിപ്പോള്‍ 
ഇന്നു നിന്റെയാട്ടപ്പിറന്നാളല്ലോ

കര്‍ക്കിടകക്കാറുകള്‍ നീങ്ങിയാ മാനത്ത്
അര്‍ക്കനിതായിപ്പോള്‍ പുഞ്ചിരിപ്പൂ...

സ്നാനത്തിനാശു ഗമിച്ചീടുക നീയ്യെന്നിട്ടാ-
ത്തേവരെയും പോയ്‌ വണങ്ങി വരൂ!

നെറ്റിയില്‍ ചന്ദനക്കുറിയോടൊപ്പമമ്മ
നല്കിടാം ഉമ്മകളായിരങ്ങള്‍ ;

മാറോടുചേര്‍ത്തു പുണര്‍ന്നീടാം നിന്നെ ഞാന്‍
ഓമനയാമുണ്ണീ നീയോടിവായോ..

നിന്‍ കണ്ണില്‍ വിടരുന്നോരാനന്ദപ്പൂത്തിരി-
യെന്നുള്ളില്‍ സ്നേഹക്കടലായ് മാറി,

നെറുകയില്‍ കൈവെച്ചു ഞാനിതാ നേരുന്നു
ആയൂരാരോഗ്യ സൗഭാഗ്യങ്ങളും

നന്മതന്‍ നിറകുടമായ് വാഴുകയെന്നുടെ-
യോമനക്കുട്ടാ നീയെന്നുമെന്നും

പാരിലെ പീഡകള്‍ നിന്നെ വലയ്ക്കാതെ
പാരം ഞാന്‍ കാത്തീടാമാവുവോളം...

സദ്‌ബുദ്ധിയെന്നും നിന്‍ മതിയിലുണരുവാന്‍
സച്ചിതാനന്ദനെ വണങ്ങിടുന്നു...

ഉണ്ണീ നീ വാഴ്കയാമോദമോടെന്നാളും
ഉള്ളം നിറഞ്ഞു ഞാനനുഗ്രഹിപ്പൂ...Comments

Aneesh chandran said…
ഉണ്ണീയോടുള്ള സ്നേഹം നിറയുന്ന വരികള്‍.'
© Mubi said…
അമ്മ മനം... :)
Cv Thankappan said…
നന്നായിരിക്കുന്നു വരികള്‍
ആണ്ടുപിറന്നാളല്ലെ.
ആശംസകള്‍
ajith said…
ഉണ്ണികള്‍ക്കെല്ലാം ഇങ്ങനെ അമ്മമാരെല്ലാം സ്നേഹമൂട്ടിയിരുന്നെങ്കില്‍!!!

നല്ല കവിത.
Unknown said…
വാത്സല്യം തുളുമ്പുന്ന വരികള്‍
Unknown said…
Simple and beautiful. Good work Nisha.

-Sudheer.
നല്ല വരികള്‍
അഭിനന്ദിക്കുന്നു..
Unnikum,Ammakkum aasamsakal!nalla madhuramulla varikal!pirannaal paayasam pole!
Well written verses
Keep it up
Philip Ariel
കൊള്ളാം ...വായിക്കാന്‍ സുഖമുള്ള നല്ല വരികള്‍....
ആശംസകള്‍...
ഇന്നത്തെ ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഉണ്ണികളും ഭയക്കണം എന്നതാണ് നിത്യേനയെത്തുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

ഇവിടെ ഈ അമ്മ മനം സ്നേഹം വാരി വിതറുന്നു.

Anonymous said…
ആട്ടപ്പിറന്നാളോ ആണ്ടു പിറന്നാളോ നിഷേച്ചീ?? എന്തായാലും അമ്മ വാത്സല്യം അനുഭവിച്ചറിഞ്ഞു വരികളിലൂടെ.. ആശംസകള്‍
ഉണ്ണിക്ക് പിറന്നാളാശംസകൾ...

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....