അദ്ധ്യാപക ദിനം !

ഒരദ്ധ്യാപക ദിനം കൂടി കടന്നു പോയിരിയ്ക്കുന്നു... ഫേസ് ബുക്കിലും മറ്റും എല്ലാവരും തങ്ങളുടെ അധ്യാപകരെക്കുറിച്ച് ഏറെ സ്നേഹത്തോടെയും ആദരവോടെയും ഓര്‍മ്മിച്ചത് കണ്ടു. ഞാനും എന്‍റെ അദ്ധ്യാപകരേയും ഗുരുസ്ഥാനീയരെയും ആ ദിനത്തില്‍ പ്രത്യേകം ഓര്‍ത്തിരുന്നുവെന്നത് സത്യം തന്നെ. അവരില്‍ പലരെയും ഞാന്‍ അന്ന് മാത്രമല്ല, ഒരു വിധം എല്ലാ ദിവസങ്ങളിലും ഓര്‍ക്കാറുണ്ട് എന്നത് വേറെ ഒരു സത്യം!!! എന്നെ പഠിപ്പിച്ച എല്ലാവരെയും ഞാന്‍ തികഞ്ഞ ആദരവോടെയാണ് ഓര്‍ക്കാറുള്ളത് . രണ്ടു പതിറ്റാണ്ടു നീണ്ട പഠന കാലയളവില്‍ എത്രയോ അദ്ധ്യാപകരുടെ ശിഷ്യയായിരുന്നു ഞാന്‍?!!! അവരില്‍ പലരും വിസ്മൃതിയിലാണ്ടു പോയെങ്കിലും ഒരിയ്ക്കലും മറക്കാത്ത ചില നക്ഷത്രങ്ങളും അവരിലുണ്ട്... ഒന്നാം ക്ലാസ്സിലെ സൌമിനി ടീച്ചര്‍ , ചെറിയ ക്ലാസ്സുകളില്‍ പഠിപ്പിച്ച ജയാ മിസ്സ്, ഉഷാ മിസ്സ് എന്നിവരെ കൂടാതെ സിസ്റ്റര്‍ സോഫിയ തുടങ്ങിയവര്‍ എന്‍റെ ജീവിതത്തിന്റെ തന്നെ അടിത്തറ പാകുകയായിരുന്നുവെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല... പൊതുവേ നാണം കുണുങ്ങിയായിരുന്ന എന്‍റെ മേലും അവരുടെ കണ്ണുകള്‍ ഉണ്ടായിരുന്നുവെന്നത് ഇപ്പോള്‍ ഒരത്ഭുതമായി തോന്നുന്നു... സി...