സൗഹൃദം
കേട്ടുമറന്നോരീണമെന്‍ മനസ്സാം തംബുരുവില്‍ നിന്നു താനെയുയരവേ, എന്തിനെന്നറിയാതെയെന്‍ മിഴി- കളൊരുമാത്ര സജലങ്ങളായ്! കാലരഥമേറി ഞാനേറെ ദൂരം പോയ് കാണാകാഴ്ചകള്‍ തന് മാധുര്യവുമായ്; ഒടുവിലൊരു പന്ഥാവിന് മുന്നിലെത്തിയന്തിച്ചു- നില്‍ക്കേ കേട്ടു,ഞാനായീണം വീണ്ടും. നിന്നോര്‍മ്മകളെന്നില്‍ നിറഞ്ഞ നേരം നിന് പുഞ്ചിരിയെന്നില്‍ വിടര്‍ന്ന നേരം കൌമാരത്തിന് കൈപിടിച്ചിന്നു ഞാന്‍ കാലത്തിന് വഴികളിലൂടൊന്ന് തിരിഞ്ഞു നടന്നു... ഇല്ലില്ല കോലാഹലമൊന്നുപോലുമവിടെ, വീണില്ല സൌഹൃദത്തേന്‍മരത്തിന്‍ ചില്ല ആയിരം കൈനീട്ടി വിടര്‍ന്നു നില്‍പ്പൂണ്ടിപ്പോഴും സ്നേഹാമൃതം തൂകി സുഹൃത്താമൊരരയാല്‍ !!! ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ ഇമേജ്