ഓര്‍മ്മകള്‍
ദു:ഖത്തിന് കരിമുകിലുകള്‍ പേമാരിയായ് പെയ്തിറങ്ങി; നേരത്തോടുനേരമിരമ്പിയലറി, പെയ്തിട്ടും പെയ്തിട്ടുമൊഴിയുന്നില്ല... കൊള്ളിയാന്‍ മിന്നിയതാ- കാശത്തോപ്പിലല്ലീ മനസ്സില്‍ ; ഇടിയല്ലത് നിങ്ങള്‍ കേട്ടതീ നെഞ്ചിന് വിങ്ങലുകളത്രേ! കാലമെത്ര കഴിഞ്ഞാലും മാരിയെത്ര പൊഴിഞ്ഞാലും അണയാത്ത ജ്വാലയായ് കാറ്റിലുലയാതെ നില്ക്കും ദഹിപ്പിക്കാനാവില്ലയീയോര്‍മ്മകളെ അഗ്നിപര്‍വ്വതത്തോളം വളര്‍ന്ന, വിസ്മൃതിയില്‍ കരിഞ്ഞുണങ്ങാത്ത, കാരിരുമ്പ് പോലുള്ളോര്‍മകളെ... നേര്‍ത്തുപോകുമെന്‍ ശ്വാസ- ഗതികളൊരുന്നാളെങ്കിലും പേര്‍ത്തു പോകില്ലയുള്ളില്‍ നിന്നുടെ സൗരഭ്യം പരത്തും ഓര്‍മ്മകള്‍ .... ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍ ഇമേജ്