ബ്ലോഗിങ്ങ് ചിന്തകള്‍
പണ്ട് (അത്ര പണ്ടൊന്നുമല്ല കേട്ടോ!) ഏതൊരു ബ്ലൊഗ്ഗറേയും പോലെ ഞാനും ഇടയ്ക്കൊക്കെ എന്റെ ബ്ലോഗിലെ ഫോളോവേര്സിന്റെ എണ്ണവും സന്ദര്‍ശകരുടെ എണ്ണവും നോക്കി നിര്‍വൃതിയടയാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ സംഖ്യകള്‍ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം മുന്പത്തേക്കാള് വളരെക്കുറവാണ് എന്ന് മാത്രം! കാരണം വേറെ ഒന്നുമല്ല - കണക്കുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാകണമെന്നില്ല എന്നത് തന്നെ! എന്നാല്‍ ഇന്നിപ്പോള്‍ എന്നെ ചിന്തിപ്പിച്ച വിഷയം വേറെ ഒന്നാണ് - യാദൃച്ഛികമായി ഇന്നൊരു ബ്ലോഗില്‍ എത്തിപ്പെട്ടു. നല്ല എഴുത്ത് - വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു - പക്ഷേ ഫോളോവര്‍മാര്‍ കുറവാണ്. കമന്റുകളും കുറവ് - ഒരു പക്ഷേ ആ ബ്ലോഗര്‍ തന്റെ ബ്ലോഗ് വേണ്ട പോലെ മാര്‍ക്കറ്റ് ചെയ്യാത്തത് കൊണ്ടാവാം... ബ്ലോഗിങ്ങ് രംഗത്ത് കുറച്ചൊക്കെ സജീവമായത് മുതല്‍ ഞാന്‍ നിരീക്ഷിച്ചു വരുന്ന ഒരു പ്രതിഭാസമാണിത്... നല്ല ബ്ലോഗുകള്‍ വേണ്ട പോലെ ശ്രദ്ധിക്കപ്പെടുന്നില്ല എന്നൊരു തോന്നല്‍ . എന്നെക്കാള്‍ നന്നായി എഴുതുന്നവരും, വിവിധ വിഷയങ്ങള്‍ എഴുതുന്നവരുമൊക്കെ അറിയപ്പെടാതെ പോകുന്നതില്‍ വിഷമം തോന്നാറുണ്ട്. അത് പോലെ തന്നെ നിലവാരമില്ലാത്ത ചില ബ്ലോഗുകള്‍ കേമം എ