പിന്‍വിളിയില്ലാതെ....
അകന്നു നീ പോകിലുമിപ്പോള്‍ ഓര്‍മയായ് എന്നില്‍ നിറഞ്ഞിടും ഒന്നിച്ചു നാം ചിരിച്ച ചിരികളും ഒഴുക്കിയ കണ്ണീരിന്‍ നനവും എന്നുള്ളില്‍ മങ്ങാതെ, മായാതെ- യെന്നുമുണ്ടാം കാലം കഴിവോളം സ്നേഹത്തിന്‍ ആഴമളന്നതില്ല ഞാന്‍ പകരമൊരു ചിരി പോലും ചോദിച്ചുമില്ല മൌനത്തിന്‍ കനത്ത പുതപ്പും ചൂടി നീ കാണാമറയത്ത് പോകവേ, നിനക്കായ് വ്യര്‍ത്ഥമായ് മാറുമൊരു പിന്‍ വിളി പോലുമെന്നില്‍ നിന്നുയര്‍ന്നതില്ല... ദൂരെയൊരിടത്ത് നീയെത്തുമ്പോള്‍ പുതിയ കൂട്ടരുമൊത്തു നടക്കുമ്പോള്‍ എന്നെക്കുറിച്ചു നീയോര്‍ത്തില്ലെങ്കിലും എന്‍റെയോര്‍മകളില്‍ നീയുണര്‍ന്നിരിക്കും നീ വിട്ടുപോയൊരെന്‍ ഹൃദയവുമെന്തിനെ- ന്നറിയാതെ തുടിച്ചു കൊണ്ടേയിരിക്കും... Picture courtesy: Google Images