ഗോമുഖിലേയ്ക്ക് - 1
പിറ്റേന്ന് കാലത്ത് നേരത്തെ എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞു പ്രാതലും കഴിച്ച് ഉച്ചഭക്ഷണം പൊതിഞ്ഞു കെട്ടി ഞങ്ങൾ യാത്ര പുറപ്പെട്ടു. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേയ്ക്ക് ഏതാണ്ട് പതിനാറ് കിലോമീറ്റർ ദൂരമുണ്ട്. ഗംഗോത്രിയിൽ നിന്നു തുടങ്ങി വൈകുന്നേരത്തോടെ ഗോമുഖ് പോയി രാത്രിയോടെ ഭോജ് വാസയിലുള്ള ക്യാമ്പിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഭോജ്‌വാസയിൽ രാത്രി തങ്ങി പിറ്റേന്ന് കാലത്ത് ഗംഗോത്രിയിലേക്ക് പുറപ്പെടുക. ഉച്ചയോടെ അവിടെ നിന്നും മടങ്ങുക. ഇതായിരുന്നു പ്ലാൻ. ഗോമുഖിലേയ്ക്ക് ഉത്സാഹപൂർവ്വം എന്തായാലും യാത്രയ്ക്കാവശ്യമുള്ള സാമഗ്രികൾ ഭാണ്ഡത്തിൽ കെട്ടി, തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും പുതച്ച് 12 പേരടങ്ങുന്ന ഞങ്ങളുടെ സംഘം യാത്ര തിരിച്ചു. ഗംഗോത്രി അമ്പലത്തിനു മുന്നിൽ കാണാമെന്നു പറഞ്ഞ ഗൈഡിനെ കാത്ത് കുറച്ചു നേരം നിന്നു. കുറേ നേരം കാത്തു നിന്നിട്ടും അയാളെ കാണാതിരുന്നപ്പോൾ ഗൈഡ് വേണ്ട നമുക്ക് തന്നെത്താനെ പോകാം എന്ന തീരുമാനത്തിൽ എത്തുകയും ഞങ്ങൾ സാവധാനം ഗോമുഖിലേയ്ക്ക് യാത്ര തുടങ്ങുകയും ചെയ്തു. പരിചയമില്ലാത്ത സ്ഥലത്തിലൂടെ വഴികാട്ടിയില്ലാതെ പോകുന്നതിന്റെ അ...