ജനുവരിയിലെ വായന
കഴിഞ്ഞ കൊല്ലം കാര്യമായ വായനയൊന്നും നടന്നില്ല എന്നതിനാൽ ഇക്കൊല്ലം കൂടുതൽ വായിക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം തുടങ്ങി. ജനുവരി മാസം വലിയ തരക്കേടില്ലാത്ത രീതിയിൽ വായന നടന്നു. അതിനെപ്പറ്റിയാണ് ഈ കുറിപ്പ് നാട്ടിലല്ല എന്നതു കൊണ്ടും കുറെ പുസ്തകങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുകയെന്നത് പ്രായോഗികമല്ലാത്തത് കൊണ്ടും എൻ്റെ വായന അധികവും ഇംഗ്ലീഷ് പുസ്തകങ്ങളാണ്. ലൈബ്രറിയിൽ നിന്നെടുക്കുന്ന പുസ്തകങ്ങളും കിൻഡിലിലുള്ള പുസ്തകങ്ങളുമാണ് പ്രധാനമായും വായിക്കുന്നത്. ഇക്കൊല്ലം വായന തുടങ്ങിയത് ജിം കോർബറ്റിന്റെ പുസ്തകങ്ങൾ വായിച്ചാണ്. നരഭോജികളായ കടുവകളെയും പുലികളെയും തിരഞ്ഞു പോകുന്ന സന്ദർഭങ്ങളും അവയെ അവസാനം വെടിവെക്കുന്നതും ഒക്കെ അടക്കിപ്പിടിച്ച ശ്വാസത്തോടെയേ വായിക്കാനാവൂ... ശിക്കാരി എന്ന നിലയിലാണ് കോർബെറ്റിനെ അധികം പേരും അറിയുന്നുണ്ടാവുക. എന്നാൽ അദ്ദേഹത്തിൻ്റെ എഴുത്തിൽ നിന്നും ഒരു നല്ല മനസ്സിന്റെ ഉടമ കൂടിയായിരിക്കുന്നു എന്ന് നാം തിരിച്ചറിയും. പ്രത്യേകിച്ചും കാടിനെക്കുറിച്ചും തൻ്റെ ചുറ്റുമുള്ള ആളുകളെ കുറിച്ചും പറയുന്ന അവസരങ്ങളിൽ. എനിക്ക് ഇഷ്ടപ്പെട്ട എഴുത്താണ് കോർബെറ്റിന്റെത്. ലളിതമായ, വ്യക്തതയോടെയുള്ള എ