വ്യത്യസ്തമായ ഒരു മ്യൂസിയാനുഭവം
പല യാത്രകളിലായി കുറെ മ്യൂസിയങ്ങൾ കാണുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഒരുവിധത്തിലല്ലെങ്കിൽ വേറൊരു വിധത്തിൽ മനസ്സിലുള്ള മ്യൂസിയം സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ആയ ലൂവ്റേയും ഇവിടെ ലിവർപൂളിൽ തന്നെയുള്ള മ്യൂസിയങ്ങളും ഒക്കെ തമ്മിൽ വളരെ വ്യത്യസ്തമെങ്കിലും ഏതോ ഒരു തലത്തിൽ എന്തൊക്കെയോ പൊതുസ്വഭാവം ഉണ്ടെന്നു തോന്നിയിട്ടുണ്ട്. എന്നാൽ മാർസെയിലെ മ്യൂച്ചം എന്ന മ്യൂസിയം കണ്ടപ്പോൾ ഇത് പോലെ ഒന്ന് വേറെ കണ്ടിട്ടില്ല എന്ന് തോന്നി. ഫോർട്ട് സെന്റ് ജോൺ എന്ന പഴയ കോട്ടയും 2013-ൽ പണിത പുതിയൊരു കെട്ടിടവും അടങ്ങുന്നതാണ് ഈ മ്യൂസിയം. ലൂയി പതിനാലാമൻ പണികഴിപ്പിച്ച ഫോർട്ട് സെന്റ് ജോൺ എന്ന കോട്ട കുറെ കാലം ഒരു കോട്ടയായി തന്നെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീടെപ്പോഴോ അതൊരു തടവറയായി മാറുകയും രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമനിയുടെ അധീനതയിൽ എത്തുകയും ഉണ്ടായി. മാർസെയ് നഗരത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ കോട്ടയ്ക്ക് വളരെയധികം കേടുപാടുകൾ വന്നിരുന്നു. ജീർണ്ണാവസ്ഥയിലായിരുന്ന ഈ കോട്ടയെ 1964-ൽചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. തുടർന്ന് 1967 മുതൽ 75 വരെയു