ഇനിയൊന്നുറങ്ങണം...

ഇനിയൊന്നുറങ്ങണമെനി-
ക്കൊരിക്കലും ഉണരാതിരിക്കാന്‍.....
പൊട്ടിവിടരും പുലരിയുടെ
നിശ്ശബ്ദത കവരും ഘടികാര-
ത്തിന്നലര്‍ച്ച കേട്ടിനിയെനിക്ക്
ഉണരേണ്ടൊരു പുലരിയിലും...

രാവും പകലുമില്ലാതെയോടി-
ത്തളര്‍ന്നോരെന്‍ മനസ്സും ദേഹവും
നിത്യമാമുറക്കത്തിലേക്കൊന്നു
വഴുതി വീണീടുന്ന നേരം,
വിളിച്ചുണര്‍ത്തരുതെന്നെ നിങ്ങള്‍
വീണ്ടുമീയവനിയില്‍ കിടന്നുഴറുവാന്‍.... ...
വ്യാകുല ചിന്തകളേതുമില്ലാതെ,
വ്യസനം പകരും സ്വപ്നങ്ങളില്ലാതെ,
ഇനിയൊന്നുറങ്ങണമെനി-
ക്കൊരിക്കലും ഉണരാതിരിക്കാന്‍.........

എന്നെയുണര്‍ത്താതിരിക്കൂ നീയുണ്ണീ
നിന്‍ കിളിക്കൊഞ്ചലാല്‍;
വേണ്ട പ്രിയനേ, നീയിനിയെന്‍
മൂര്‍ദ്ധാവില്‍ ചുംബിച്ചുണര്‍ത്തീടേണ്ടാ...
ഇനി ഞാനൊന്നുറങ്ങീടട്ടെ
നിന്‍ ബലിഷ്ഠമാം കരങ്ങളിലൊതുങ്ങി
സീമന്തരേഖയില്‍ മായാതുറങ്ങുന്ന
സിന്ദൂരപ്പൊട്ടുപോലെ ഞാനുറങ്ങട്ടെ...

ഇനിയും ഉണരാതിരിക്കാന്‍
ഒരിക്കല്‍ ഞാനുറങ്ങിടട്ടെ!!!

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ് 

Comments

Aneesh chandran said…
മരണമെത്തുന്ന നേരത്തു നീ...ലളിതമായ വരികള്‍.നല്ലൊരു വായന.
Unknown said…
ഉണർന്നിരിക്കൂ, രണ്ട് കണ്ണും തുറന്ന്...
...................................
ajith said…
ഈ മനോഹരതീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി!
Echmukutty said…
സങ്കടം..
ashraf malayil said…
വായിച്ചു..ചിന്തിച്ചു..ആസ്വദിച്ചു..
ആശംസകള്...
ഒരുറക്കം കണ്ടു വന്നതേയുള്ളൂ.. :(
asrus irumbuzhi said…
ചില സമയത്ത് വാക്കുകള്‍ കടമെടുകേണ്ടി വരും !

"മരണം നിന്നിലെക്കെ-
ത്തുന്നതിന് മുന്‍പേ
അതിന്റെ മധുരം നീ
ഹൃദയത്തില്‍ നിറക്കുകൂ
ലോകം മുഴുവന്‍
നിനക്കായി അവന്‍
മധുമയമാക്കുന്നു "

അസ്രൂസാശംസകള്‍ :)
RAGHU MENON said…
ഇതെല്ലാം ആരോഗ്യമുള്ളപ്പോള്‍ പറയും -
ആസന്നമായത് നേരില്‍ വരുമ്പോള്‍, പ്രസംഗിച്ചവര്‍
വാവിട്ടു കരയുന്നത് നേരില്‍ കണ്ടിട്ടുണ്ട് -
"ഇനിയും ഒരു എക്സ്റെന്ഷനിനു വേണ്ടി"
രോഗത്തില്‍ നിന്ന്‍ വിമോചനം ഇല്ല എന്ന് കണ്ടു മരണം സ്വയം വരിച്ച
ഒരു വ്യക്തി ആണ് എന്റെ അമ്മ - അതും കണ്ടിട്ടുണ്ട് -
ഒരു പ്രശ്നവും ഇല്ലാത്തവര്‍ മരണത്തെ അശ്ലെഷിക്കാനുള്ള വെമ്പല്‍ ഒരു 'ക്ലീഷേ' ആണ് !!

Promodkp said…
ഇനിയോന്നുരങ്ങണം എനിക്ക് ഒരിക്കലും ഉണരാതിരിക്കാന്‍
ഉണരൂ എഴുനേൽക്കു ....
Aarsha Abhilash said…
:) ചില നേരം അങ്ങനെയും തോന്നാം ..
ശുഭാശംസകൾ..
ഇനി ഞാനൊന്നുറങ്ങട്ടെ ....

മനോഹരം... ലളിതം, അര്‍ത്ഥപൂര്‍ണ്ണം... എല്ലാ ഭാവുകങ്ങളും കവിക്ക്‌....
വീണ്ടും വരാം....................
സ്നേഹപൂർവ്വം ,
ആഷിക്ക് തിരൂർ
ഒരിക്കലും ഉണരാതിരിക്കട്ടെ?
കണ്ണില്‍ മുളക് വെള്ളമൊഴിക്കും :P
നല്ല കവിത
Cv Thankappan said…
ഓം ശാന്തി ശാന്തി ശാന്തി!
ചിന്താര്‍ഹമായ വരികള്‍
ആശംസകള്‍
Nisha said…
നന്ദി അനീഷ്‌ - ലളിതമായി എഴുതാനാണ് കൂടുതല്‍ ഇഷ്ടം.
Nisha said…
അതിനുള്ള ശ്രമത്തിലാണ് - എന്നാലും ചിലപ്പോള്‍ ഈ ഉറക്കം ഒരു നിത്യ സത്യമായി ഓര്‍മയില്‍ വരും
Nisha said…
പറയാതെ പറഞ്ഞ വാക്കുകള്‍ ഹൃദയത്തില്‍ കേള്‍ക്കുന്നു സോദരാ ..
Nisha said…
കിട്ടുമായിരിക്കും, അല്ലേ?
Nisha said…
സുഖ ദുഃഖ സമ്മിശ്രമല്ലേ ജീവിതം? മരണവും അതിന്റെ ഒരു ഭാഗം. എച്ച്മുക്കുട്ടിയെ ഇവിടെ കണ്ടത്തില്‍ വളരെ സന്തോഷം!
Nisha said…
വായന ചിന്തയിലേക്ക് നയിച്ചു എന്നതില്‍ സന്തോഷം! ആസ്വാദ്യകരമായി എന്നറിഞ്ഞതില്‍ കൃതാര്‍ത്ഥത
Nisha said…
ഇനിയും എത്ര ഉറക്കങ്ങള്‍ കാണാന്‍ കിടക്കുന്നു ... :(
Nisha said…
നന്ദി അസ്രുസ് - മാധുര്യം നിറയട്ടെ!
Nisha said…
മേനോന്‍ സാര്‍,
ശരിയാണ് താങ്കള്‍ പറഞ്ഞത്. വെറുതെ ഒന്നെഴുതി നോക്കി, അത്രയേ ഉള്ളൂ... മരണത്തേക്കാള്‍ ഭയം മരിക്കാതെ, എന്നാല്‍ ജീവിക്കാതെയും, കഴിയുന്ന ദുരവസ്ഥയെ ആണ്.
Nisha said…
പറഞ്ഞില്ലെങ്കിലും അറിയുന്നു ഞാന്‍..
Nisha said…
അങ്ങനെയൊരുറക്കം എല്ലാവര്ക്കും ഉണ്ടാവും, ഒരിക്കല്‍
Nisha said…
അതിനു കഴിയുമോ? അറിയില്ല..
Nisha said…
:) നന്ദി!
Nisha said…
അതെ, ചില നേരത്തെ ഓരോ തോന്നലുകള്‍ ...
Nisha said…
:) നന്ദി!
Nisha said…
നന്ദി! :)
Nisha said…
നന്ദി... :)
Nisha said…
നാളെ നേരം വെളുക്കുമ്പോള്‍ നേരത്തെ ഉണരണം കേട്ടോ! :)
Nisha said…
നന്ദി ആഷിക്ക് ! സന്തോഷം...
Nisha said…
വേണ്ടാ.... തല്‍ക്കാലം ഉണരൂ...
Nisha said…
:) ഞാന്‍ കണ്ണും തുറന്നിരിക്കുകയല്ലല്ലോ :P
നന്ദി!
Nisha said…
വളരെ നന്ദി സര്‍ ! സന്തോഷം... :)

Popular posts from this blog

സൗഹൃദം

ദേഹാന്തരയാത്രകള്‍ - ഒരു ആസ്വാദനക്കുറിപ്പ്

കൊഴിയുന്ന പൂക്കള്‍....