ഇനിയൊന്നുറങ്ങണം...
ഇനിയൊന്നുറങ്ങണമെനി-
ക്കൊരിക്കലും ഉണരാതിരിക്കാന്‍.....
പൊട്ടിവിടരും പുലരിയുടെ
നിശ്ശബ്ദത കവരും ഘടികാര-
ത്തിന്നലര്‍ച്ച കേട്ടിനിയെനിക്ക്
ഉണരേണ്ടൊരു പുലരിയിലും...
രാവും പകലുമില്ലാതെയോടി-
ത്തളര്‍ന്നോരെന്‍ മനസ്സും ദേഹവും
നിത്യമാമുറക്കത്തിലേക്കൊന്നു
വഴുതി വീണീടുന്ന നേരം,
വിളിച്ചുണര്‍ത്തരുതെന്നെ നിങ്ങള്‍
വീണ്ടുമീയവനിയില്‍ കിടന്നുഴറുവാന്‍.... ...
വ്യാകുല ചിന്തകളേതുമില്ലാതെ,
വ്യസനം പകരും സ്വപ്നങ്ങളില്ലാതെ,
ഇനിയൊന്നുറങ്ങണമെനി-
ക്കൊരിക്കലും ഉണരാതിരിക്കാന്‍.........
എന്നെയുണര്‍ത്താതിരിക്കൂ നീയുണ്ണീ
നിന് കിളിക്കൊഞ്ചലാല്‍;
വേണ്ട പ്രിയനേ, നീയിനിയെന്‍
മൂര്‍ദ്ധാവില്‍ ചുംബിച്ചുണര്‍ത്തീടേണ്ടാ...
ഇനി ഞാനൊന്നുറങ്ങീടട്ടെ
നിന് ബലിഷ്ഠമാം കരങ്ങളിലൊതുങ്ങി
സീമന്തരേഖയില്‍ മായാതുറങ്ങുന്ന
സിന്ദൂരപ്പൊട്ടുപോലെ ഞാനുറങ്ങട്ടെ...
ഇനിയും ഉണരാതിരിക്കാന്‍
ഒരിക്കല്‍ ഞാനുറങ്ങിടട്ടെ!!!
ക്കൊരിക്കലും ഉണരാതിരിക്കാന്‍.....
പൊട്ടിവിടരും പുലരിയുടെ
നിശ്ശബ്ദത കവരും ഘടികാര-
ത്തിന്നലര്‍ച്ച കേട്ടിനിയെനിക്ക്
ഉണരേണ്ടൊരു പുലരിയിലും...
രാവും പകലുമില്ലാതെയോടി-
ത്തളര്‍ന്നോരെന്‍ മനസ്സും ദേഹവും
നിത്യമാമുറക്കത്തിലേക്കൊന്നു
വഴുതി വീണീടുന്ന നേരം,
വിളിച്ചുണര്‍ത്തരുതെന്നെ നിങ്ങള്‍
വീണ്ടുമീയവനിയില്‍ കിടന്നുഴറുവാന്‍.... ...
വ്യാകുല ചിന്തകളേതുമില്ലാതെ,
വ്യസനം പകരും സ്വപ്നങ്ങളില്ലാതെ,
ഇനിയൊന്നുറങ്ങണമെനി-
ക്കൊരിക്കലും ഉണരാതിരിക്കാന്‍.........
എന്നെയുണര്‍ത്താതിരിക്കൂ നീയുണ്ണീ
നിന് കിളിക്കൊഞ്ചലാല്‍;
വേണ്ട പ്രിയനേ, നീയിനിയെന്‍
മൂര്‍ദ്ധാവില്‍ ചുംബിച്ചുണര്‍ത്തീടേണ്ടാ...
ഇനി ഞാനൊന്നുറങ്ങീടട്ടെ
നിന് ബലിഷ്ഠമാം കരങ്ങളിലൊതുങ്ങി
സീമന്തരേഖയില്‍ മായാതുറങ്ങുന്ന
സിന്ദൂരപ്പൊട്ടുപോലെ ഞാനുറങ്ങട്ടെ...
ഇനിയും ഉണരാതിരിക്കാന്‍
ഒരിക്കല്‍ ഞാനുറങ്ങിടട്ടെ!!!
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ ഇമേജ്
Comments
ഇനിയൊരു ജന്മം കൂടി!
ആശംസകള്‍...
"മരണം നിന്നിലെക്കെ-
ത്തുന്നതിന് മുന്‍പേ
അതിന്റെ മധുരം നീ
ഹൃദയത്തില്‍ നിറക്കുകൂ
ലോകം മുഴുവന്‍
നിനക്കായി അവന്
മധുമയമാക്കുന്നു "
അസ്രൂസാശംസകള്‍ :)
ആസന്നമായത് നേരില്‍ വരുമ്പോള്‍, പ്രസംഗിച്ചവര്‍
വാവിട്ടു കരയുന്നത് നേരില്‍ കണ്ടിട്ടുണ്ട് -
"ഇനിയും ഒരു എക്സ്റെന്ഷനിനു വേണ്ടി"
രോഗത്തില്‍ നിന്ന് വിമോചനം ഇല്ല എന്ന് കണ്ടു മരണം സ്വയം വരിച്ച
ഒരു വ്യക്തി ആണ് എന്റെ അമ്മ - അതും കണ്ടിട്ടുണ്ട് -
ഒരു പ്രശ്നവും ഇല്ലാത്തവര്‍ മരണത്തെ അശ്ലെഷിക്കാനുള്ള വെമ്പല്‍ ഒരു 'ക്ലീഷേ' ആണ് !!
മനോഹരം... ലളിതം, അര്‍ത്ഥപൂര്‍ണ്ണം... എല്ലാ ഭാവുകങ്ങളും കവിക്ക്....
വീണ്ടും വരാം....................
സ്നേഹപൂർവ്വം ,
ആഷിക്ക് തിരൂർ
നല്ല കവിത
ചിന്താര്‍ഹമായ വരികള്‍
ആശംസകള്‍
ശരിയാണ് താങ്കള്‍ പറഞ്ഞത്. വെറുതെ ഒന്നെഴുതി നോക്കി, അത്രയേ ഉള്ളൂ... മരണത്തേക്കാള്‍ ഭയം മരിക്കാതെ, എന്നാല്‍ ജീവിക്കാതെയും, കഴിയുന്ന ദുരവസ്ഥയെ ആണ്.
നന്ദി!