കേരള ഭൂമി
കേരള
ഭൂമി, എന്‍ പ്രിയ ജന്മഭൂമി...
നീയൊരു പച്ചപ്പട്ടുടുത്ത രാജകുമാരി
നിന്‍ ചിത്രമെന്‍ മനസ്സില്‍ വിരിഞ്ഞനേരം
കടലുകള്‍ താണ്ടി, കുന്നുകള്‍ കയറി,
മനസ്സൊരു വണ്ടായ് പറന്നുയര്‍ന്നു
മലയാളമാം മധു നുകരാനെത്തി..
മാമലകള്‍ കാവല്‍ നില്‍ക്കും കൈരളി,യിതൊരു
പൊന്‍പുഴകള്‍ നിറഞ്ഞൊഴുകും സുന്ദരഭൂമി
നിന്‍മടിയിലൊളിച്ചു നില്‍പ്പൂ ആമ്പല്‍പ്പൂഞ്ചോല,
വെണ്‍തിരയിളകും അറബിക്കടലലകളുമെങ്ങും
ചിരിച്ചുനില്‍ക്കും പൂക്കള്‍ നിറഞ്ഞപുല്‍മേടും
കുളിര്‍ മഞ്ഞല ചൂടിയ പുഞ്ചപ്പാടവുമീ നാട്ടില്‍
കേരമരത്തിന്‍ തലയോളം വളര്‍ന്നു നില്‍ക്കും സ്നേഹം,
കേളികൊട്ടിന്‍ താളലയങ്ങളുയരും പൂരപ്പറമ്പിലുടനീളം...
മനുഷ്യരെല്ലാം ഒന്നായ് വാഴും സുകൃതമേറും
ഭൂമി
മതങ്ങളല്ലാ മാനവനന്മയാണുത്തമമെന്നോതും ഭൂമി...
ജീവിതമൊരുപിടി കനവിന്‍ ചൂടാല്‍ പടുത്തുയര്‍ത്തും
ജനങ്ങള്‍ തന്‍ സ്വര്‍ഗ്ഗഭൂമി, ഇതെന്‍ കൈരളിയാം
അമ്മ തന്‍ഭൂമി.... എന്‍ജന്മഭൂമി പ്രിയ കേരള ഭൂമി....
കഥകളിമേളവുമോട്ടന്തുള്ളലു,മൊപ്പം ദഫുമുട്ടിന്‍ താളവും,
വള്ളംകളിപ്പാട്ടിനൊപ്പം പള്ളിമണിക്കിലുക്കവും കേള്‍ക്കാം
തേക്കുപാട്ടിന്നീണങ്ങളിലും പരിചമുട്ടിന്‍ കാഹളങ്ങളിലും
ഓണനാളിലുയര്‍ന്നു കേള്‍ക്കും പൂവിളിയിലുമെല്ലാം
മാനവസ്നേഹനന്മ പേറും, ശാന്തി നിറയ്ക്കും ഭൂമി,
ഇതൊരു ഹരിത സുന്ദര
ഭൂമി, എന്‍പ്രിയ ജന്മഭൂമി
ഇത് കേരള ഭൂമി, എന്‍പ്രിയ ജന്മ ഭൂമി...
Comments