നില്ക്കുകയാണിപ്പോഴും...
  നാടു ഭരിക്കുമാലയത്തിനു മുന്നിലായ്   ന്യായമാം നീതി തന്  പ്രസാദത്തിന്നായ്   നില്ക്കുവാന് തുടങ്ങിയിട്ടേറെ നാളായ്   നിസ്സഹായരാം പ്രാണന്മാര് രാപ്പകലുകളായ്...     ദിനരാത്രങ്ങള്‍ മാറിമറിഞ്ഞു, ഋതുക്കളും   പതിവിന് പടി മാറി വരുന്നുണ്ടിവിടെ   മാറ്റമില്ലാത്തതൊന്നു മാത്രമിന്നുമീയ-   ശരണരുടെ രോദനം കേള്‍ക്കാത്ത കാതുകള്‍     വേണ്ടയിവര്‍ക്കു മണി മന്ദിരങ്ങള്‍, വേണ്ട-   തില്ലയൊട്ടും പച്ച നോട്ടിന് പടപടപ്പ്;   വേണ്ടതൊന്നുമാത്രം - അമ്മയാം ഭൂമിതന്‍   തണലില്‍ തലചായ്ക്കാനുള്ള സുകൃതം!     കാലുകള്‍ കഴയ്ക്കുന്നു, കുഴയുന്നു....   കൂട്ടത്തിലിണ്ടിവിടെ നില്ക്കുന്നു   പിഞ്ചു കാലുകള്‍, തളര്‍ന്നെങ്കിലും   വീര്യമൊട്ടും ചോര്‍ന്നിടാതെ...     ഈ നില്പു കാണുവാന്‍ കണ്ണില്ലാത്തവരേറെ   ഈ രോദനം കേള്പ്പാന് ചെവിയില്ലാത്തവര്‍   നിന്നുനിന്നവര്‍ കുഴഞ്ഞു വീഴുമെന്ന വ്യാമോഹമോ   സപ്രമഞ്ചത്തില്‍ വാഴുന്നവര്‍ക്കുള്ളില്‍???     കാടിന്റെ മക്കളെന്നു പേരു നല്കിയെന്നാകിലും,   ഈ നാടിന്റെ മക്കള്‍ താന്‍  ഇവരുമെന്നു നാം മറക്കേ...   കഴയ്ക്കുന്ന കാലും തളരാത്ത മനസ്സും പേറി   ഇവര്‍ ഇപ്പോഴും നില്‍ക്കുന്നുണ്ടവിടെ, നീതിയ്ക്കായ്     സ...