ഹിമവാന്‍റെ മടിത്തട്ടിലേക്ക് ഒരു യാത്ര -ഭാഗം 1

ആമുഖം: രണ്ടു കൊല്ലം മുന്‍പ് നടത്തിയ യാത്രയുടെ വിവരണമാണിത്. അന്ന് യാത്രകഴിഞ്ഞയുടനെ തന്നെ യാത്രാക്കുറിപ്പെഴുത്തണം എന്ന് കരുതി തുടങ്ങി വെച്ചതാണ്. ഇത്ര നീണ്ടുപോകും എന്നറിയില്ലായിരുന്നു. കുറച്ചു കാര്യങ്ങള്‍ കുറിച്ചു വെച്ചത് നഷ്ടമായി. ഇപ്പോള്‍ ഓര്‍മയില്‍ നിന്നെടുത്തെഴുതുമ്പോള്‍ ഒരു പക്ഷേ പലതും വിട്ടു പോയേക്കാം. എന്നാലും തുടങ്ങി വെച്ച കുറിപ്പുകള്‍ അവസാനിപ്പിക്കാതെ വയ്യെന്ന് തോന്നി. അതു കൊണ്ട് ഇത്തിരി വൈകിയാണെങ്കിലും ഇത് വായനക്കാര്‍ക്ക് സമര്‍പ്പിയ്ക്കുന്നു. ഹിമാലയം എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സില്‍ നിറയുന്നത് നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞു മലകളുടെയും വെണ്മയില്‍ പുതഞ്ഞ താഴ്വരകളുടെയും ചിത്രങ്ങളാണ്. കുട്ടിക്കാലം മുതല്‍ക്കേ പുരാണങ്ങളിലും സന്ന്യാസിവര്യന്മാരുടെ കഥകളിലും മറ്റും കേട്ടിട്ടുള്ള ഹിമാലയം ഒരു അനുഭൂതിയോ അദ്ഭുതമോ ഒക്കെയായി എപ്പോഴും മനസ്സിലുണ്ടായിരിന്നു. പുണ്യഹിമാലയ ദര്‍ശനം ഒരു മനോഹര സ്വപ്നമായി മനസ്സിന്‍റെ കോണുകളില്‍ എവിടെയോ മറഞ്ഞിരുന്നു. എന്നെങ്കിലും അതിനുള്ള ഭാഗ്യമുണ്ടാവും എന്ന് ഭാരതത്തിന്‍റെ തെക്കേ അറ്റത്തെ ഒരു കുഞ്ഞു നാട്ടില്‍ ജനിച്ച ഒരു കുട്ടിയുടെ...