അമ്മിണിക്കുട്ടിയുടെ ലോകം #3 - വല്യമ്മയോടൊപ്പം ഇത്തിരി നേരം
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഭാഗം രണ്ട് ഇവിടെയുണ്ട് # 3 വല്യമ്മയോടൊപ്പം ഇത്തിരി നേരം വീടിൻ്റെ ഗേറ്റ് കടന്നതും അമ്മിണിക്കുട്ടി ഓടാൻ തുടങ്ങി. 'കുട്ടി ഓടീട്ട് കൊട്ടിപ്പെടഞ്ഞു വീഴാൻ നിക്കണ്ട. പതുക്കെ നടന്നോള്വൊണ്ടൂ...' ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ അവൾ ഇറയത്തേയ്ക്ക് ഓടിക്കയറി. അമ്മിണിക്കുട്ടി ഇറയത്ത് കയറിയതും ലക്ഷ്മിയമ്മ തൻ്റെ പണികൾ പൂർത്തിയാക്കാൻ ധൃതിപ്പെട്ട് നടന്നു... അവിടെ പ്രധാന വാതിൽകൂടാതെ ഇറയത്ത് നിന്നും രണ്ടു ഭാഗത്തേക്കും ഓരോ വാതിലുണ്ട്. ഒന്ന് സ്വീകരണ മുറിയിലേക്കും മറ്റേത് വേറൊരു മുറിയിലേയ്ക്കുമാണ്. ഇറയത്തെ ചുമരിൽ കുറെ ചിത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്. അതിൽ വല്യച്ഛന്റെ ചിത്രം അമ്മിണിക്കുട്ടിയ്ക്ക് കണ്ടാലറിയാം. എന്നാൽ താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ അച്ഛന്റെ ചിത്രം അവളെ എപ്പോഴും അമ്പരപ്പിക്കും. അച്ഛൻ നല്ല സുന്ദരനാണ് എന്നവൾക്കറിയാം. നല്ല കട്ടിയുള്ള കറുത്ത മുടിയും ഭംഗിയുള്ള മീശയുമൊക്കെയായി അച്ഛനെ കാണാൻ എന്ത് ചന്തമാണെന്നോ! പിന്നെന്തിനാ ഊശാൻ താടിയും ഇടയ്ക്കൊക്കെ വെളുത്ത നിറത്തിലുള്ള മുടിയുള്ള ഈ ചിത്രം അവിടെ തൂക്