മഹാകവി കൈതയ്ക്കല്‍ ജാതവേദന്‍ !
മലയാളത്തിനായ് നീക്കി വെച്ച ഈ താളുകളില്‍ ആദ്യമായ് എഴുതുന്നത് അമ്മാമനെ കുറിച്ച് തന്നെയാവട്ടെ... അക്ഷരങ്ങളുടെ ലോകത്ത് വിളറി നിന്ന എന്നെ ഒരു പുസ്തകപ്രേമിയാക്കുവാനും വായന ഒരു ശീലമാക്കുവാനും പ്രചോദനമായത് എന്റെ വല്യമ്മമനായിരുന്നു... കുട്ടിക്കാലത്ത് അമ്മയുടെ അനിയനെന്നതിലുപരി ഞാന്‍ അമ്മാമനെക്കുറിച്ച് ചിന്തിച്ചിരുന്നത് കര്‍ക്കശനായ ഒരദ്ധ്യാപകന് എന്ന നിലയിലായിരുന്നുവെന്ന് ഇപ്പോള്‍ അറിയുന്നു... കട്ടിച്ചില്ലുള്ള കണ്ണടയിലൂടെയുള്ള നോട്ടത്തില്‍ ഒരു അമ്മാമന്റെ വാത്സല്യത്തെക്കാള്‍ ഞാന്‍ കണ്ടത് ഒരു മലയാള അദ്ധ്യാപകന്റെ നോട്ടമായിരുന്നു... അതില്‍ ഒളിച്ചിരുന്ന സ്നേഹം മനസ്സിലാക്കാന്‍ കുറച്ചു വലുതായിട്ടേ എനിയ്ക്ക് കഴിഞ്ഞുള്ളൂ എന്നതില്‍ ഞാന്‍ ലജ്ജിയ്ക്കുന്നു... തനി നാടന്‍ ഭാഷയില്‍
പറഞ്ഞാല്‍ 'ഒരു ബോധം വയ്ക്കുന്നത് വരെ' അദ്ദേഹത്തെ 'ഭയ-ബഹുമാന'ത്തോടെ മാത്രമേ
ഞാന്‍ നോക്കിക്കണ്ടിട്ടുള്ളൂ! ശുദ്ധ മലയാളത്തില്‍ സംസാരിയ്ക്കാനും ഒരളവു
വരെയെങ്കിലും ഭാഷയുടെ സംശുദ്ധി കാത്തു സൂക്ഷിയ്ക്കാനും എന്നെ
പ്രേരിപ്പിച്ചതും ഈ വികാരങ്ങള്‍ തന്നെ..
ഒരിയ്ക്കല്‍ ചിത്രം വരച്ചു കണ്ടിരുന്ന എന്റെ അരുകിലെത്തി ഞാനും ഒരു ചിത്രം വരച്ചു തരട്ടെ എന്ന് ചോദിച്ചു... അത്ഭുതത്തോടെ ആയിക്കോട്ടെ എന്ന് തലകുലുക്കിയ എനിയ്ക്കായി അദ്ദേഹം വരച്ച ചിത്രം വാക്കുകളാലായിരുന്നു!!!
അമ്മാമന് അക്ഷര ശ്ലോകങ്ങള്‍ സ്ഫുടതയോടും ഈണത്തോടും ചൊല്ലി ഗംഭീരമാക്കിയ
സദസ്സുകള്‍ അമ്മാത്ത് ചെല്ലുമ്പോഴത്തെ സാധാരണ കാഴ്ച്ചകളായിരുന്നു...
എങ്കിലും എനിയ്ക്കേറ്റവും ഇഷ്ടം അമ്മാമന്റെ പുസ്തക ശേഖരം തന്നെ .. മലയാളം മാത്രമല്ല ഇംഗ്ലീഷ്
പുസ്തകങ്ങളും, ശാസ്ത്രീയ പുസ്തകങ്ങളും ആ ശേഖരത്തിലുണ്ടായിരുന്നു! ഓറഞ്ച്
കളറുള്ള പേപര്‍ കൊണ്ട് ഭംഗിയായി പൊതിഞ്ഞു വൃത്തിയില്‍ പേരെഴുതി വച്ചിട്ടുള്ള ആ പുസ്തകങ്ങള്‍ ഏറെ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. സിപ്പിപള്ളിപ്പുറത്തിന്റെ ബാലസാഹിത്യവും പ്രൊഫ. എസ് ശിവദാസിന്റെ ശാസ്ത്ര പുസ്തകങ്ങളും എനിയ്ക്കെന്നും പ്രിയപ്പെട്ടവയായതും ആദ്യമായി ഷെര്‍ലോക്ക് ഹോംസ്
കഥകളും മറ്റും വായിച്ചതും അമ്മാമന്റെ പുസ്തകങ്ങളിലൂടെയാണ്...
അതുപോലെത്തന്നെ കൌതുകവും അത്ഭുതവും തോന്നിയിട്ടുള്ളത് അമ്മാമന്റെ
സ്റ്റാമ്പ് കളക്ഷന്‍ കണ്ടിട്ടായിരുന്നു!!! കട്ടിയേറിയ രണ്ടു വലിയ
സ്റ്റാമ്പ് ആല്‍ബത്തില്‍ വളരെ ചുരുക്കം ചിലത് ഞാനും സംഭാവന ചെയ്തവയാണ്..
അവയെല്ലാം കൃത്യമായ് അടയാളപ്പെടുത്തി വയ്ക്കുവാനും ചിലപ്പോള്‍ ഞാന്‍
കൂടിയിരുന്നു... കൈക്ഷരം നന്നെന്നു പറഞ്ഞു എന്നെ ആ പണി എല്പിയ്ക്കുമ്പോള്‍
ചിലപ്പോഴെങ്കിലും മടി തോന്നിയിട്ടുമുണ്ട്.. എന്നാലും വായനക്കൊതിയും ഭയവും
കൂടുമ്പോള്‍ വയ്യെന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.. ഇന്ന് ആ
കാലങ്ങളെല്ലാം ഒരു പിടി മധുര സ്മരണകള്‍ മാത്രം!
പിന്നീട് വലുതായപ്പോള്‍ കോളേജില്‍ നിന്നും വല്ലപ്പോഴും ഇല്ലത്തെത്തുവാന്‍ തുടങ്ങിയതോടെ അമ്മാത്തെയ്ക്കുള്ള പോക്കും കുറഞ്ഞു. എന്നാലും എപ്പോ അവിടെ പോയാലും ആദ്യം കണ്ണുകള്‍ പോവുക ആ പുസ്തക കൂട്ടിലേയ്ക്കാവും...
പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോള്‍ പ്രസക്തമായ പല കാര്യങ്ങളും മറന്നു! ഒരു അദ്ധ്യാപകന് എന്നതിലുപരി അതുല്യമായ ഭാഷാസമ്പത്തു കൈമുതലായുള്ള ഒരാളാണ് അമ്മാമന്! അദ്ദേഹം രചിച്ച് കവനകൈരളി, കവനകൌതുകം തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ച അക്ഷര ശ്ലോകങ്ങള്‍ മലയാള ഭാഷയ്ക്കു തന്നെ മുതല്‍ക്കൂട്ടാണ്! കൂടാതെ അദ്ദേഹം ഭര്‍തൃഹരിയുടെ 'ശതകത്രയം' തര്‍ജ്ജമ ചെയ്യുകയും, താന്‍സനെക്കുറിച്ച് 'ദിവ്യഗായകന്‍' എന്ന പേരില്‍ ഒരു കൃതിയും രചിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാള സാഹിത്യത്തിനു ഒരു മഹാകാവ്യം അദ്ദേഹം സംഭാവന ചെയ്തിരിയ്ക്കുന്നു... 'വീരകേരളം' എന്ന ഈ കൃതി കേരള സിംഹമെന്നറിയപ്പെട്ട പഴശ്ശി രാജാവിന്റെ സമര ചരിതത്തെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്... ഏറെ കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഈ പുസ്തകം പുറത്തിറങ്ങുന്ന ഈ വേളയില്‍ അദ്ദേഹത്തിനുള്ള ആദരവാണ് ഈ കുറിപ്പ്...
പിന്നീട് വലുതായപ്പോള്‍ കോളേജില്‍ നിന്നും വല്ലപ്പോഴും ഇല്ലത്തെത്തുവാന്‍ തുടങ്ങിയതോടെ അമ്മാത്തെയ്ക്കുള്ള പോക്കും കുറഞ്ഞു. എന്നാലും എപ്പോ അവിടെ പോയാലും ആദ്യം കണ്ണുകള്‍ പോവുക ആ പുസ്തക കൂട്ടിലേയ്ക്കാവും...
പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോള്‍ പ്രസക്തമായ പല കാര്യങ്ങളും മറന്നു! ഒരു അദ്ധ്യാപകന് എന്നതിലുപരി അതുല്യമായ ഭാഷാസമ്പത്തു കൈമുതലായുള്ള ഒരാളാണ് അമ്മാമന്! അദ്ദേഹം രചിച്ച് കവനകൈരളി, കവനകൌതുകം തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ച അക്ഷര ശ്ലോകങ്ങള്‍ മലയാള ഭാഷയ്ക്കു തന്നെ മുതല്‍ക്കൂട്ടാണ്! കൂടാതെ അദ്ദേഹം ഭര്‍തൃഹരിയുടെ 'ശതകത്രയം' തര്‍ജ്ജമ ചെയ്യുകയും, താന്‍സനെക്കുറിച്ച് 'ദിവ്യഗായകന്‍' എന്ന പേരില്‍ ഒരു കൃതിയും രചിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാള സാഹിത്യത്തിനു ഒരു മഹാകാവ്യം അദ്ദേഹം സംഭാവന ചെയ്തിരിയ്ക്കുന്നു... 'വീരകേരളം' എന്ന ഈ കൃതി കേരള സിംഹമെന്നറിയപ്പെട്ട പഴശ്ശി രാജാവിന്റെ സമര ചരിതത്തെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്... ഏറെ കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഈ പുസ്തകം പുറത്തിറങ്ങുന്ന ഈ വേളയില്‍ അദ്ദേഹത്തിനുള്ള ആദരവാണ് ഈ കുറിപ്പ്...
കൈതയ്ക്കല്‍ ജാതവേദന്‍ എന്ന എന്റെ അമ്മാമന് മലയാളത്തിന്റെ മഹാകവിയായി പ്രതിഷ്ഠിക്കപ്പെടുന്ന ഈ ശുഭ വേള എന്റെയും ഒരു സ്വകാര്യ അഹങ്കാരമാണ്... എങ്കിലും, അദ്ദേഹത്തിന്റെ ഭാഷാജ്ഞാനത്തിന്നു മുന്പില് ഞാന്‍ കുത്തികുറിയ്ക്കുന്ന ഓരോ വരികളും വെറും 'വാക്കുകള്‍ ' മാത്രമാണെന്ന ബോദ്ധ്യം ഉള്ളിലുള്ളതിനാല്‍ ഞാനിനിയും ദീര്ഘിപ്പിയ്ക്കുന്നില്ല... അമ്മാമന്റെ തൂലികത്തുമ്പില്‍നിന്നും ഇനിയും
അനേകായിരം കാവ്യങ്ങളും ശ്ലോകങ്ങളും വിരിയട്ടെ... അവയെല്ലാം
നിറപ്പകിട്ടാര്‍ന്ന ഒരു പൂങ്കാവനമായി കൈരളിയുടെ അക്ഷരമുറ്റത്തു വിടര്‍ന്നു
പരിലസിയ്ക്കട്ടെ! ഭാഷാസ്നേഹികള്‍ ആ പൂക്കള്‍ കണ്ടും ആസ്വദിച്ചും മലയാളത്തെ
വീണ്ടും നെഞ്ചോടു ചേര്‍ക്കുമാറാകട്ടെ...
രണ്ടു ദിവസം മുമ്പ് മാദ്ധ്യമത്തില്‍ വായിച്ക്ഹ് അറിഞ്ഞിരുന്നു
ReplyDeleteനിഷയുടെ അമ്മാമനാണല്ലേ..?
ആശംസകള്‍
മഹാകവിയ്ക്കും
മഹാകാവ്യത്തിനും
കവിയുടെ അനന്തരവള്‍ക്കും
നന്ദി അജിത്!!!, അതെ ഞാന്‍ അദ്ദേഹത്തിന്റെ മരുമകളാണ്...
Deleteകൊള്ളാം.. നന്നായി പറഞ്ഞു...
ReplyDeleteആശംസകള്‍...
നന്ദി!എഴുത്ത് നന്നായി എന്നറിഞ്ഞതില്‍ സന്തോഷം..
Deleteഞാനും ആശംസകള്‍ അറിയിക്കുന്നു നിഷ ...........നല്ല ഒഴുക്കുണ്ട് എഴുത്തിനു ആശംസകള്‍ ,വീണ്ടും വരാം
ReplyDeleteനന്ദി നാച്ചി...ഇത്തരം അഭിപ്രായങ്ങള്‍ തന്നെയാണ് മുന്പോട്ടുള്ള ചുവടു വയ്പ്പുകള്‍ക്ക് പ്രചോദനം!
Deleteഈ വേര്‍ഡ് വെരിഫിക്കേഷന് മാറ്റി തന്നാല്‍ വളരെ ഉപകാരം ആയിരുന്നു ,നിഷ ,ദെ ഇപ്പോള്‍ തന്നെ അഞ്ചു മിനുട്ട് എടുത്തു ഒന്ന് കമന്റാന്‍ വേണ്ടി ,ശ്രദ്ധിക്കുമല്ലോ ,സഹോദരി
ReplyDelete--
വേര്‍ഡ് വെരിഫിക്കേഷന് മാറ്റിയിരിയ്ക്കുന്നു..
Deleteവലിയൊരു 'പേരിന്റെ' പിന്മുറക്കാരിയാവാൻ ഭാഗ്യമുണ്ടാവുന്നതും ഒരു ഭാഗ്യമാണ്. ആശംസകൾ.
ReplyDeleteഅതെ... അതൊരു മഹാഭാഗ്യം തന്നെ!!!
Deleteനന്ദി!
പൈതൃകം.....അമ്മാവനെ പോലെ മരുമകളും എഴുതി തെളിയട്ടെ....ആശംസകള്‍...
ReplyDeleteഅതിലൊരംശമെങ്കിലും എഴുതാനായാല്‍ ഞാന്‍ കൃതാര്‍ത്ഥയായി..ആശംസകള്‍ക്ക് നന്ദി!
Deleteകവിക്കും , അനന്തിരവൾക്കും ആശംസകൾ... അപ്പോ എഴുത്ത്മ്മാവൻ വഴി കിട്ടീതാല്ലേ..
ReplyDeleteനല്ല കുറിപ്പാണു
നന്ദി സുമേഷ് ! എഴുത്ത് - അത് ഗുരുകാരണവന്മാരില് നിന്ന് പകര്‍ന്നു കിട്ടിയത് തന്നെയാവണം!!!
Deleteഅപ്പോള്‍ ആളു ചില്ലറക്കരിയല്ല. വലിയൊരു പാരമ്പര്യത്തിന്റെ കണ്ണിയാണ്.. ആശംസകള്‍ ..
ReplyDeleteനന്ദി! പാരമ്പര്യത്തിന്റെ കണ്ണി - എന്നൊക്കെ പറയാമോ എന്നറിയില്ല... അനന്ത വിഹായസ്സില്‍ പറന്നുയരാന്‍ ശ്രമിയ്ക്കുന്ന ഒരു പറവ എന്നുപമിയ്ക്കാം...
Deleteഅഹങ്കരിക്കൂ
ReplyDeleteഷാജു , അതത്ര എളുപ്പമല്ല ! എങ്കിലും നന്ദി...
DeleteNannayittundu nisha...
ReplyDeleteനന്ദി ടോപ്സി! ഇതൊരു സുന്ദര നിമിഷം തന്നെ! And special too...
Deleteഇങ്ങനൊരു അമ്മാവനെ കിട്ടിയത് പുണ്യം.അമ്മാവന് എല്ലാ ആശംസകളും നേരുന്നു..
ReplyDeleteഅതെ.. പുണ്യം തന്നെ!!!ആശംസകള്‍ക്ക് നന്ദി!!!
Deleteആളപ്പൊള് പുലി തന്നെ :)
ReplyDeleteഉള്ളില്‍ മൂടിയിരുന്ന ചിന്തകളേ
ഉണര്‍ത്താന്‍ ഈ ഭാഷയുടെ തമ്പുരാന്റെ
അനന്തരവള്‍ക്ക് സാധിച്ചതില്‍ അല്ഭുതമില്ലാ ..
അതില്‍ പ്രേരണയായത് അദ്ധേഹവുമാകുമ്പൊള് പൂര്‍ണമാകുന്നു ..
പിന്നേ അമ്മയുടെ അനിയന് " വല്യമ്മാമന് " ആകുമോ ..?
ഞങ്ങള്‍ അമ്മയുടെ വലിയ ഏട്ടനേയാണ് അങ്ങനെ വിളിക്കാറേട്ടൊ ..
അറിയില്ല , കേട്ടൊ .. എന്തായാലും നല്ല ചിന്തകളുടെ
എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നു ..
സ്നേഹാശംസകളൊടെ ..!
റിനി, അമ്മയ്ക്ക് മൂന്ന് അനിയന്മാരുണ്ടായിരുന്നു
Deleteഞാന്‍ കുഞ്ഞമ്മാവന്, കൊച്ചമ്മാവന്, വല്യമ്മാവന് എന്നായിരുന്നു വിളിച്ചിരുന്നത്
റിനി, പുലിയൊന്നുമല്ല ട്ടോ! പലപ്പോഴും തെളിഞൊഴുകുന്ന പുഴപോലെ മനസ്സില്‍ നിറയുന്ന വാക്കുകള്‍ കുറിച്ചിടുന്നു; അത്ര മാത്രം!
Deleteഅമ്മയുടെ അനിയനെ വല്യമ്മാമന് എന്ന് വിളിയ്ക്കുന്നതില്‍ തെറ്റില്ല. ഒന്നിലധികം അമ്മമാന്മാരുണ്ടാവുമ്പോള് അവരില്‍ മൂത്തയാളെ വല്യമ്മാമന് എന്ന് വിളിയ്ക്കുന്നു, അത്രെയേ ഉള്ളു...
അജിത്തിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു...
Deleteകൊള്ളാം വളരെ നല്ല ഓര്‍മ്മക്കുറിപ്പ്..വായനയില്‍ നിന്ന് ഒരു വിഷ്വല്‍ ഇഫെച്ടിലേയ്ക് ഉയര്‍ത്തുന്ന ശൈലി..ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteനന്ദി അമ്മൂട്ടി.. പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സാധിയ്ക്കുമാറാകട്ടേ എന്നാശിയ്ക്കുന്നു!
Deleteപൈതൃകം എന്നത് ഒരു ഭാഗ്യമാണു.ഒപ്പം അനുഗ്രഹവും. ഇനിയും മികച്ചരീതിയില്‍ ധാരാളമെഴുതുവാന് കഴിയട്ടെ..അമ്മാവനും മരുമകള്‍ക്കും...എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
ReplyDeleteഅമ്മാമന് എന്നെഴുതിയിരിക്കുന്നതു കണ്ടു. അതാണോ ശരി. എല്ലാ വാചകങ്ങളും കഴിഞ്ഞ് രണ്ടുമൂന്ന് കുത്തുകള്‍ ഇടുന്നത് ആവശ്യമില്ലാത്ത ഒന്നാണ്
അതെ, മഹത്തായ പൈതൃകങ്ങളുടെ ഭാഗമാവുന്നത് ഒരു ഭാഗ്യം തന്നെ!
Deleteപൊതുവേ അമ്മാവന് എന്നാണ് പറയാറുള്ളത്. പക്ഷെ ഞങ്ങളുടെ ഇടയില്‍ അമ്മാമന് എന്നും ചിലര്‍ പറയാറുണ്ട്. അത് ഒരു ശീലമായതിനാല്‍ എഴുത്തിലും വന്നു - അത്ര മാത്രം.
കുത്തുകളുടെ കാര്യം വളരെ ശരിയാണ്. പലപ്പോഴും അതൊരു ദു:ശ്ശീലമായി പിന്തുടരുന്നു. ഇനി കൂടുതല്‍ ശ്രദ്ധിയ്ക്കാം.
നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി!
നല്ല പോസ്റ്റ്... എല്ലാ ആശംസകളും..
ReplyDeleteവില്ലജ് മാന്‍, നന്ദി!
Deleteഅപ്പൊ സാഹിത്യം ജനിതകമാണ്.....:)
ReplyDeleteആശംസകള്‍............
അതെ അബ്സാര്‍ , ഇതില്‍ ജീനുകള്‍ക്കുള്ള പങ്കു നിഷേധിയ്കാനാവില്ല
Deleteഅമ്മാവനെ പോലെ ഒരിക്കല്‍ നിഷയും പ്രശസ്തയാവട്ടെ...
ReplyDeleteനന്ദി സുനി! ഇവിടെ വന്നതിനും ആശംസകള്‍ അറിയിച്ചതിനും...
Delete
ReplyDeleteനിഷ,
പ്രസിദ്ധനായ അമ്മാവനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം,
എന്തോ ചില സമാനതകള്‍ എന്നോടുള്ള ബന്ധത്തില്‍
എനിക്കിവിടെ ദര്‍ശിക്കുവാന്‍ കഴിഞ്ഞു.
പ്രസിദ്ധയാകാന്‍ പാടുപെടുന്ന അനിന്തരവള്ക്കും ആശംസകള്‍.
അമ്മാവന്റെ ചിത്രം ബ്ലോഗില്‍ ഒരു വശത്തേക്ക് (Left)മാറ്റിയാല്‍ കുറേക്കൂടി നന്നായിരിക്കും
അമ്മാവന്റെ കാല്‍ച്ചുവടുകള്‍ പിന്‍പറ്റി ഇനിയും കാതങ്ങള്‍ നടക്കുവാനും,
അമ്മാവനൊപ്പം മലയാള ഭാഷക്ക് ചില നല്ല സംഭാവനകള്‍ നല്കുവാനും
സര്വേശ്വരന് താങ്കളേയും തുണക്കട്ടെ എന്ന പ്രാര്‍ഥനയോടെ.
സസ്നേഹം
ഏരിയല്‍
എഴുതുക. അറിയിക്കുക. വീണ്ടും കാണാം.
നന്ദി! ഇവിടം സന്ദര്‍ശിച്ചു നല്ല വാക്കുകളാല്‍ എന്നെ പ്രോത്സാഹിപ്പിച്ചതിനും, അഭിപ്രായങ്ങള്‍ നല്‍കിയതിനും ഏറെ നന്ദിയുണ്ട്.
Deleteമഹത്തുക്കളുടെ പാത പിന്തുടരാനാവട്ടെ എന്ന ആശംസ തന്നെ എനിയ്ക്കുള്ള ഒരു അംഗീകാരമായി ഞാന്‍ കണക്കാക്കുന്നു!
താങ്കളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തീര്‍ച്ചയായും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിയ്ക്കാം!
അമ്മാവനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം നിഷ.
ReplyDeleteആശംസകള്‍
നന്ദി മുബി! ഇവിടെ വന്നതിനും ആശംസകള്‍ അറിയിച്ചതിനും!!
Deleteകുറച്ചീസം മുന്‍പ് വാര്‍ത്ത അറിഞ്ഞിരുന്നു... ഇപ്പോ ഇവിടെ അദ്ദേഹത്തിനൊരു ബന്ധുവുണ്ടെന്നും അറിയാന്‍ കഴിഞ്ഞു... അമ്മാവനെക്കുറിച്ചുള്ള പരിചയപ്പെടുത്തല്‍ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൂടെ കൊണ്ടു വന്നത് വളരെ നന്നായി... അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ് ആശംസകള്‍ .... എഴുത്തും നന്നായി.... എഴുത്തുകാരിയ്ക്കും സ്നേഹാശംസകള്‍ ......
ReplyDeleteനന്ദി അസിന് ! എഴുതിയത് ഇഷ്ടമായെന്നറിഞ്ഞു സന്തോഷിയ്ക്കുന്നു. നമ്മുടെ മനസ്സിലുള്ളത് വായനക്കാരിലേയ്ക്ക് പകര്‍ന്നു നല്കുവാനായി എന്നറിയുന്നത് തീര്‍ച്ചയായും സന്തോഷകരം തന്നെ...
Deleteനിങ്ങളുടെ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി!
നന്നായി എഴുതിയിരിയ്ക്കുന്നു നിഷ. അമ്മാമന്റെ മരുമകൾ തന്നെ. ജാതവേദേട്ടന്റെ മഹാകാവ്യം അദ്ദേഹത്തിന്റെ കയ്യൊപ്പോടുകൂടിത്തന്നെ എനിയ്ക്ക് ഒരു അമൂല്യനിധിയായി സൂക്ഷിയ്ക്കാൻ കിട്ടി എന്നത് എന്റെ പുണ്യം.
ReplyDeleteനന്ദി! എഴുത്ത് നന്നായെന്നു കേള്‍ക്കുന്നത് സന്തോഷം തന്നെ... പുസ്തകം ഇത് വരെയും കൈയ്യില്‍ കിട്ടിയിട്ടില്ല; താങ്കള്‍ക്ക് അദ്ദേഹത്തിന്റെ ഒപ്പോടു കൂടി അത് കൈപറ്റാനായെന്നറിഞ്ഞതില് ഏറെ സന്തോഷം!
Deleteഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും ഒരിയ്ക്കല്‍ കൂടി നന്ദി!
നന്നായി ഈ കുറിപ്പ്
ReplyDeleteറോസാപ്പൂക്കള്‍ , നന്ദി!
Deletei am proud to be a neighbour of him, best wishes...
ReplyDeleteThanks Jinesh!Happy to know that :-)
Delete