ജനിമൃതികളില്‍ അലഞ്ഞു ഞാനെത്തി, സ്നേഹമാമീ താഴ്വരയില്.; കാണായ് ഒരു കുന്നു സ്നേഹമുള്ളില്‍ വിരിയും നൈര്‍മല്യം പടര്‍ത്തും ചില പൂക്കളെ... ചിരിച്ചു ഞാന്‍ അവരൊന്നിച്ചൊരു വേള, മറന്നു ഞാനെന്നെത്തന്നെ,യെന്‍ അസ്തിത്വവും... പൂവില്‍ വിടരും പുഞ്ചിരിയെന്‍ കണ്ണീരൊപ്പവേ ഞാനുമൊരു വെണ്മലരായ് മാറിയൊരു നേരം! പൂക്കളൊക്കെ കൊഴിയും, ഇന്നല്ലെങ്കില്‍ നാളെ, ഈ ലോക സത്യം മറന്നു ഞാന്‍ മതിച്ചിരുന്നു... ഒടുവിലെന് പ്രിയ പൂ പൊഴിഞ്ഞു വീഴവേ രക്താഭാമാം എന്നെ നോക്കിച്ചിരിപ്പൂ ലോകര്‍. ഹൃദയത്തിലേറ്റ മുറിവുമായവന്‍ കൊഴിഞ്ഞു വീഴുന്നെന്‍ സ്വപ്നങ്ങളില്‍ നിന്നും... ഒരിളം നനവെന്‍ മെയ്യില്‍ പതിയവേ, ഞാന- റിയുന്നു, മുറിഞ്ഞതെന്‍ ഹൃത്തെന്ന പൊരുള്‍!!! ചിരിക്കാനെനിക്കിനി കഴിയില്ല,യെന്‍ മേനി സൂര്യകിരണങ്ങള്‍ കരിച്ചു കളഞ്ഞുവോ; അതോ അകാലത്തില്‍ പൊഴിഞ്ഞ മഞ്ഞില്‍ തണുത്തുറച്ചു പോയോ, എനിക്കറിവതില്ല... പ്രജ്ഞ നഷ്ടമാകുമീ വേളയില്‍ പോലുമെന്‍ മനസ്സില്‍ നിറഞ്ഞു നില്പൂ, പുഞ്ചിരി തൂകുമെന്‍ പ്രിയനാം പൂവിന് നിറവും ഗന്ധവും കാന്തിയും ചെറു കാറ്റിലാടിയുലയുമവന്‍ തന് മേനിയും... ഇല്ല ഞാന്‍ മ...
Comments
അവിടെ കണ്ടു. വളരെ നന്നായിട്ടുണ്ട്.
സ്നേഹത്തോടെ,
ഗിരീഷ്
വരകള്‍ ഒരു അനുഗ്രഹം തന്നെയാണ് ...
കൊതിക്കുന്ന ഒന്ന് , പലപ്പൊഴും പരാജയപെട്ടു പൊയത് ..
അഭിനന്ദനങ്ങള്‍ റിയാസ് ഭായ്ക്ക് ..