Posts

എന്റെ പ്രിയ നർത്തകിമാർ

Image
ഇന്ന് ഇൻറർനാഷനൽ ഡാൻസ് ഡേ ആണത്രെ! ഞാനൊരിക്കലും ഒരു ഡാൻസർ ആയിരുന്നില്ല. ഒരു നൃത്തച്ചുവട് പോലും തെറ്റാതെ വെക്കാൻ അറിയാത്ത ഞാൻ ഈ ഡാൻസ് ഡേയിൽ എന്നേക്കുറിച്ചല്ല പറയുന്നത്. ഡാൻസ് ഇഷ്ടമായിരുന്നെങ്കിലും സാഹചര്യങ്ങളുടെ അഭാവം മൂലം പഠിക്കാൻ പറ്റാതിരുന്ന രണ്ടു പേരെ പറ്റിയാണ്. ഏറ്റവും പ്രിയപ്പെട്ട രണ്ടു പേർ - ജീവിതത്തിൽ ഒരുപാടൊരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് - ഇപ്പോഴും നേരിട്ടു കൊണ്ട് - തങ്ങളെക്കൊണ്ട് കഴിയുന്ന വിധം മറ്റുള്ളവരിൽ പുഞ്ചിരി പകരുന്ന രണ്ടു പേർ - അവരുടെ അനിയത്തി എന്ന ലേബലാണ് എന്നെ ഞാനാക്കുന്ന ഒരു വലിയ ഘടകം എന്ന് സ്കൂള് കാലം മുതലേ എനിക്ക് ബോധ്യമുണ്ട്. ഓർമ്മകൾ പിറകോട്ട് പായുമ്പോള് സ്കൂളില് പാട്ടും ഡാൻസും ഒക്കെയായി സജീവമായിരുന്ന ഏടത്തിയെയാണ് കാണാനാവുക. സ്കൂൾ യുവജനോത്സവത്തിലും മറ്റും ഗ്രൂപ്പ് ഡാൻസ്, തിരുവാതിരക്കളി തുടങ്ങിയ നൃത്ത പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ഏടത്തി. ഇല്ലത്തെ ഞങ്ങളുടെ ഒഴിവു വേളകൾ പാട്ടുകൾ കൊണ്ട് മാധുര്യം പകർന്നിരുന്ന ഏടത്തിയ്ക്ക് പാട്ട് പഠിക്കാനുള്ള സാഹചര്യം ഒത്തു വന്നില്ല. ഞങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് നന്നായി അറിയുന്ന ഏടത്തി പാട്ടു പഠിക്കണ

കാലത്തിന്റെ മൂകസാക്ഷി

നരച്ച ആകാശത്തിനു കീഴെ, ഒന്ന് കണ്ണോടിച്ചാൽ കണ്ണെത്തും ദൂരത്തൊക്കെ കാണുന്നത് ദിനംപ്രതിയെന്നോണം ഉയരം കൂടി വരുന്ന കെട്ടിട്ടങ്ങളാണ്. അവയ്ക്കിടയിലൂടെ ഉയർന്നു കാണുന്ന ക്രെയിനുകൾ ആഫ്രിക്കൻ കാടുകളിലെ മരത്തലപ്പുകൾക്ക് മുകളിൽ കാണുന്ന ജിറാഫുകളുടെ തല പോലെ തോന്നിച്ചു. നിർമ്മാണാവശ്യങ്ങൾക്കനുസരിച്ച് അവ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുമ്പോൾ അനുരാഗവിവശരായ ജിറാഫിണകളുടെ ചിത്രമാണ് മനസ്സിലേയ്ക്ക് ഓടിയെത്താറുള്ളത്. അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നതിനിടയിൽ കിട്ടുന്ന അര നിമിഷത്തിന്റെ സ്വകാര്യതയിൽ ആ ക്രെയിനുകൾ പരസ്പരം കാതിലെന്തായിരിക്കാം മന്ത്രിച്ചിരിക്കുക എന്നിങ്ങനെയുള്ള ചില ഭ്രാന്തൻ ചിന്തകളും തോന്നാറുണ്ട്. എന്നാലിന്ന് അവയ്ക്കും അനക്കമില്ല. എത്ര നാളായിക്കാണും അവയിങ്ങനെ ഒരു ചിത്രത്തിലെന്ന പോലെ നിശ്ചലമായിട്ട്? അറിയില്ല.. ദിവസങ്ങൾ? അല്ല, ആഴ്ചകളോ മാസങ്ങളോ ആയിക്കാണണം... കാലത്തിന്റെ തടയാനാവാത്ത പ്രവാഹത്തിലേതോ നിമിഷത്തിൽ ഉറഞ്ഞു പോയൊരു നിശ്ചല ചിത്രം പോലെ അനക്കമില്ലാതെ അവയങ്ങനെ തലയുയർത്തി നിലക്കുന്നു. ഇരുണ്ട ആകാശത്തിന്റെ കീഴിൽ തെല്ലൊരു ഭയമുളവാക്കുന്ന കാഴ്ചയാണെങ്കിലും പരിചയത്തിന്റെ ഒരു ഊഷ്മളതയും അതിലുണ്ട് എന്

അമ്മിണിക്കുട്ടിയുടെ ലോകം #3 - വല്യമ്മയോടൊപ്പം ഇത്തിരി നേരം

Image
ഭാഗം ഒന്ന് വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക ഭാഗം രണ്ട് ഇവിടെയുണ്ട്   # 3  വല്യമ്മയോടൊപ്പം ഇത്തിരി നേരം  വീടിൻ്റെ ഗേറ്റ് കടന്നതും അമ്മിണിക്കുട്ടി ഓടാൻ തുടങ്ങി. 'കുട്ടി ഓടീട്ട് കൊട്ടിപ്പെടഞ്ഞു വീഴാൻ നിക്കണ്ട. പതുക്കെ നടന്നോള്വൊണ്ടൂ...' ലക്ഷ്മിയമ്മ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും കേൾക്കാതെ അവൾ ഇറയത്തേയ്ക്ക് ഓടിക്കയറി. അമ്മിണിക്കുട്ടി ഇറയത്ത് കയറിയതും ലക്ഷ്മിയമ്മ തൻ്റെ പണികൾ പൂർത്തിയാക്കാൻ ധൃതിപ്പെട്ട് നടന്നു... അവിടെ പ്രധാന വാതിൽകൂടാതെ ഇറയത്ത് നിന്നും രണ്ടു ഭാഗത്തേക്കും  ഓരോ വാതിലുണ്ട്. ഒന്ന് സ്വീകരണ മുറിയിലേക്കും മറ്റേത് വേറൊരു മുറിയിലേയ്ക്കുമാണ്. ഇറയത്തെ ചുമരിൽ കുറെ ചിത്രങ്ങളും തൂക്കിയിട്ടിട്ടുണ്ട്. അതിൽ വല്യച്ഛന്റെ ചിത്രം അമ്മിണിക്കുട്ടിയ്ക്ക് കണ്ടാലറിയാം. എന്നാൽ താടിയും മുടിയും ഒക്കെ നീട്ടി വളർത്തിയ അച്ഛന്റെ ചിത്രം അവളെ എപ്പോഴും അമ്പരപ്പിക്കും. അച്ഛൻ നല്ല സുന്ദരനാണ് എന്നവൾക്കറിയാം. നല്ല കട്ടിയുള്ള കറുത്ത മുടിയും ഭംഗിയുള്ള മീശയുമൊക്കെയായി അച്ഛനെ കാണാൻ എന്ത് ചന്തമാണെന്നോ! പിന്നെന്തിനാ ഊശാൻ താടിയും ഇടയ്ക്കൊക്കെ വെളുത്ത നിറത്തിലുള്ള മുടിയുള്ള ഈ ചിത്രം അവിടെ തൂക്

അമ്മിണിക്കുട്ടിയുടെ ലോകം - #2 അടുക്കളയുടെ ചുറ്റുമുള്ള ലോകം

Image
ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക #2  അടുക്കളയുടെ ചുറ്റുമുള്ള ലോകം അടുക്കളയിലെത്തിയതും അച്ഛന്റെ കയ്യിൽ നിന്നും ഊർന്നിറങ്ങി. അമ്മ അപ്പോഴേയ്ക്കും അവളുടെ കുഞ്ഞിക്കിണ്ണത്തിൽ ദോശ ചെറിയ കഷ്ണങ്ങളായി പൊട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു. കിണ്ണത്തിന്റെ ഒരു മൂലയിൽ അല്പം നെയ്യും പഞ്ചസാരയുമുണ്ട് - അതിൽ ഓരോ ദോശപ്പൊട്ടും ഒപ്പിയൊപ്പി കഴിക്കാം. നല്ല സ്വാദാണതിന്! കിണ്ണത്തിനു മുന്നിൽ ഇരിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും, 'കൈ കഴുകിയിട്ട് കഴിക്കൂ' എന്ന് അമ്മയുടെ നിർദ്ദേശം വന്നു. അത് കേട്ടയുടനെ കൊട്ടത്തളത്തിനരുകിൽ ഓടിയെത്തി. അടുപ്പിനടുത്ത് നിന്ന് ദോശയുണ്ടാക്കിക്കൊണ്ടിരുന്ന അമ്മ അപ്പോഴേയ്ക്കും വെള്ളം നിറച്ചു വെച്ച ചെമ്പിൽ നിന്നും ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അവളുടെ കുഞ്ഞിക്കയ്യിൽ ഒഴിച്ചു കൊടുത്തു. കൈ കഴുകിയതും ഒറ്റയോട്ടത്തിന് തിരിച്ചു കിണ്ണത്തിന്റെ മുന്നിലെത്തി. മേലടുക്കളയിൽ നിന്നും അടുക്കളയിലേക്ക് കടക്കുന്ന വാതിലിന്റെ അരികിൽ ഒരു കൂടുണ്ട് - ചെറിയ വാതിൽപ്പാളികളുള്ള ഒരു കൊച്ചു മുറിയാണ് അതെന്നാണ് അമ്മിണിക്കുട്ടിക്ക്  തോന്നാറുള്ളത്. അതിലാണ് അമ്മ പല സാമാനങ്ങളും പലതരം ഡപ്പികളിലാക്കി സൂക്ഷിക്കുന്ന

അമ്മിണിക്കുട്ടിയുടെ ലോകം # 1 - ഒരു ദിവസം തുടങ്ങുന്നു...

Image
ഒരു ദിവസം തുടങ്ങുന്നു... 'അമ്മിണിക്കുട്ടീ, എണീക്കൂ! നല്ല കുട്ട്യോൾ നേർത്തെ എണീറ്റ് കുളിച്ചു മിടുക്കത്തികളായിട്ടല്ലേ ഇരിക്ക്യാ?' കുഞ്ഞേടത്തി കുലുക്കി വിളിച്ചപ്പോൾ മനസ്സില്ലാമനസോടെയാണ് അമ്മിണിക്കുട്ടി കണ്ണ് തുറന്നത്.  രാവിലെ നേർത്തെ എണീക്കാൻ അവൾക്ക് ഇഷ്ടമല്ല. പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്നതിന്റെ സുഖം ഈ വല്യ ആൾക്കാർക്കൊന്നും അറിയില്ലേ? കുഞ്ഞേടത്തിയെ അവൾക്ക് നല്ല ഇഷ്ടമാണ് - പക്ഷേ രാവിലത്തെ ഈ വിളി മാത്രം ഇഷ്ടല്ല. മിക്കവാറും വിളിച്ചുണർത്തുന്നതിന് സമ്മാനമായി ഒരു ചവിട്ടും കുത്തും ആ പാവത്തിനു കൊടുക്കും. 'അമ്മേ, ഈ അമ്മിണിക്കുട്ടി എന്നെ ചവുട്ടി' എന്ന് ഏങ്ങിക്കൊണ്ട്  കുഞ്ഞേടത്തി താഴേയ്ക്ക് ഓടുമ്പോൾ അമ്മിണിക്കുട്ടി വീണ്ടും പുതപ്പിനടിയിലേയ്ക്ക് ഊളിയിടും. വീണ്ടും ഉറക്കം പിടിച്ചു വരുമ്പോഴേയ്ക്കും വല്യേടത്തി ഹാജരുണ്ടാവും. എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കാൻ വേണ്ടി 'വേഗം ണീറ്റോ, അച്ഛൻ വന്നാൽ നല്ല പെട കിട്ടും' എന്ന് പറഞ്ഞു പേടിപ്പിക്കും. അത് കേട്ടാൽ അറിയാതെ തന്നെ  കിടക്കയിൽ നിന്നും എഴുന്നേറ്റു പോകും.  അച്ഛന്റെ അടി ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും അതിന് നല്ല വേദനയുണ്ടാവും

കോവിഡ്-19 ഏറി വരുന്ന ആശങ്കകൾ

Image
ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 എന്ന പേരുള്ള കൊറോണവൈറസ് രോഗത്തെ ലോകാരോഗ്യസംഘടന  മഹാവ്യാധിയായി (pandemic) പ്രഖ്യാപിച്ചിരിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും എന്ന പോലെ പടർന്നുപിടിച്ച ഈ പകർച്ചവ്യാധിയെ ലോകരാജ്യങ്ങൾ മുഴുവനും WHO-ന്റെ നിർദ്ദേശപ്രകാരം നേരിടുകയാണ്.  ഇറ്റലി, സ്‌പെയ്ൻ, തുടങ്ങിയ രാജ്യങ്ങളിൽ ഭാഗികമായോ മുഴുവനായോ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. തുടക്കത്തിൽ ഉദാസീനത കാണിച്ച അമേരിക്ക പോലും ഇപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഈ രോഗത്തെ എതിരിടാൻ ശ്രമിക്കുകയാണ്. എന്നാൽ യുകെ എല്ലാവരിൽ നിന്നും തികച്ചും വിഭിന്നമായ ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്. ജനുവരി 31-ന് ആദ്യത്തെ കോവിഡ് -19 കേസ് സ്ഥിരീകരിച്ച യുകെയിൽ ഇന്ന് മാർച്ച് 17-ആയപ്പോഴേയ്ക്കും 1500-ലധികം സ്ഥിരീകരിച്ച രോഗികൾ ഉണ്ട്. ഇവിടുത്തെ ആരോഗ്യമന്ത്രിയും ഇതിൽ പെടും. 55 -ലധികം ആളുകൾ ഇതിനോടകം മരണപ്പെട്ടിരിക്കുന്നു. ഈ സംഖ്യ വരും ദിവസങ്ങളിൽ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് അനുമാനം. കേരളത്തിൽ കോവിഡ് -19 ആദ്യമായി സ്ഥിരീകരിച്ച ദിവസം മുതൽ ഇന്നോളം നടന്നു വരുന്ന പ്രതിരോധ-അവബോധ നടപടികൾ  സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഒരുവിധമ

വ്യത്യസ്തമായ ഒരു മ്യൂസിയാനുഭവം

Image
പല യാത്രകളിലായി കുറെ മ്യൂസിയങ്ങൾ കാണുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അവയെല്ലാം ഒരുവിധത്തിലല്ലെങ്കിൽ വേറൊരു വിധത്തിൽ മനസ്സിലുള്ള മ്യൂസിയം സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ആയ ലൂവ്‌റേയും ഇവിടെ ലിവർപൂളിൽ തന്നെയുള്ള മ്യൂസിയങ്ങളും ഒക്കെ തമ്മിൽ വളരെ വ്യത്യസ്തമെങ്കിലും ഏതോ ഒരു തലത്തിൽ എന്തൊക്കെയോ പൊതുസ്വഭാവം ഉണ്ടെന്നു തോന്നിയിട്ടുണ്ട്.      എന്നാൽ മാർസെയിലെ മ്യൂച്ചം എന്ന മ്യൂസിയം കണ്ടപ്പോൾ ഇത് പോലെ ഒന്ന് വേറെ കണ്ടിട്ടില്ല എന്ന് തോന്നി. ഫോർട്ട് സെന്റ് ജോൺ എന്ന പഴയ കോട്ടയും 2013-ൽ പണിത പുതിയൊരു കെട്ടിടവും അടങ്ങുന്നതാണ് ഈ മ്യൂസിയം.  ലൂയി പതിനാലാമൻ പണികഴിപ്പിച്ച   ഫോർട്ട് സെന്റ് ജോൺ എന്ന കോട്ട കുറെ കാലം ഒരു കോട്ടയായി തന്നെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീടെപ്പോഴോ അതൊരു തടവറയായി മാറുകയും രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജർമനിയുടെ അധീനതയിൽ എത്തുകയും ഉണ്ടായി. മാർസെയ് നഗരത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ കോട്ടയ്ക്ക് വളരെയധികം കേടുപാടുകൾ വന്നിരുന്നു.  ജീർണ്ണാവസ്ഥയിലായിരുന്ന ഈ കോട്ടയെ 1964-ൽചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു. തുടർന്ന്   1967   മുതൽ 75 വരെയു