സ്മരണാഞ്ജലി !

ശങ്കരേട്ടന്‍ ഇന്നും പതിവ് പോലെ പത്രത്തിലെ ചരമ കോളത്തിലേക്ക് അലസമായി കണ്ണോടിച്ചതാണ് - അതില്‍ പരിചയമുള്ള ഒരു മുഖം കണ്ടപ്പോള്‍ ഉള്ളില്‍ ഒരാന്തല്‍ ! അവിശ്വസനീയതയോടെ വീണ്ടും നോക്കി - അതേ, അത് അദ്ദേഹം തന്നെ! എന്നാലും വിശ്വാസമായില്ല - അദ്ദേഹത്തിനു മരിക്കാനുള്ള പ്രായമൊന്നും ആയില്ലല്ലോ എന്നാണ് മനസ്സില്‍ തോന്നിയത്. (മരണത്തിനു പ്രായം ഒരു ഘടകമല്ലെന്ന് നന്നായി അറിയുന്ന ഞാന്‍ എന്ത് കൊണ്ടാണ് അങ്ങനെ ചിന്തിച്ചത് എന്നറിയില്ല). എന്തായാലും 'പത്രത്തിനു തെറ്റു പറ്റിയതാവും, ഫേസ് ബുക്ക് നോക്കിയാല്‍ അറിയാം ഇത് ശരിയായ വാര്‍ത്തയല്ലെന്ന്' എന്ന് മനസ്സില്‍ കരുതി ഫേസ് ബുക്കില്‍ അദ്ദേഹത്തെ പരിചയപ്പെട്ട ഗ്രൂപ്പില്‍ എത്തിയപ്പോള്‍ വാര്‍ത്ത ശരിയാണ് എന്ന് മനസ്സിലായി... ഒരു നിമിഷം തരിച്ചിരുന്നു പോയി! എപ്പോഴും സൗമ്യനായി, ശാന്തനായി മാത്രം കണ്ടിട്ടുള്ള ശങ്കരേട്ടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു... ഓര്‍മകളുടെ ഭാണ്ഡത്തില്‍ മായാത്ത ഒരു പുഞ്ചിരിയും ബാക്കിവെച്ചു കൊണ്ട്... പത്രവാര്‍ത്ത ശങ്കരേട്ടനെ ഞാന്‍ പരിചയപ്പെടുന്നത് ഫേസ് ബുക്കിലെ ഒരു കൂട്ടായ്മയിലൂടെയാണ്. ഇത്തരം കൂട്ടായ്മകളുടെ മുഖമുദ്രയായ ചര്ച്ചകളും...